ഓപ്പണറും മധ്യനിരയും ഇപ്പോഴും സെറ്റല്ല, പാകിസ്ഥാൻ പണ്ട് ചെയ്ത മണ്ടത്തരം ഇന്ത്യ ആവർത്തിക്കുന്നു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2022 (21:31 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീം ഇടയ്ക്കിടെ നായകന്മാരെ മാറ്റുന്നതിലൂടെ വലിയ തെറ്റാണ് ചെയ്യുന്നതെന്ന് മുൻ നായകൻ റഷീദ് ലത്തീഫ്. 90കളിൽ പാകിസ്ഥാൻ ചെയ്ത അതേ പിഴവാണ് ഇന്ത്യ ആവർത്തിക്കുന്നതെന്നും റഷീദ് ലത്തീഫ് പറഞ്ഞു. എല്ലാവരും ബാക്കപ്പിനെ പറ്റിയാണ് സംസാരിക്കുന്നത്. ഇന്ത്യ ഇപ്പോൾ തന്നെ 7 ബാക്കപ്പ് ക്യാപ്റ്റന്മാരെ ഉണ്ടാക്കികഴിഞ്ഞു. ഇത് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമാണ്. റഷീദ് ലത്തീഫ് പറഞ്ഞു.

വിരാട് കോലി,രോഹിത് ശർമ,കെ എൽ രാഹുൽ,ധവാൻ,പന്ത്,ബുമ്ര എന്നിവരെയെല്ലാം നായകനായി ഇന്ത്യ പരീക്ഷിച്ചു. പക്ഷേ ടീമിന് ഇപ്പോഴും മികച്ചൊരു ഓപ്പണറെ കണ്ടെത്താൻ ഇന്ത്യയ്ക്കായിട്ടില്ല. സ്ഥിരതയുള്ള ഒരു മധ്യനിരയും അവർക്കില്ല.അവർക്ക് പുതിയ നായകനെ മാത്രം കിട്ടിയാൽ മതി. ഇന്ത്യയ്ക്ക് സ്ഥിരമായി ഒരു നായകനില്ല. കെ എൽ രാഹുൽ ഇപ്പോൾ ഫിറ്റല്ല. രോഹിത് ശർമയ്ക്ക് മുൻപ് ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടായിരുന്നു.

വിരാട് കോലിയാകട്ടെ മാനസികമായി ഫിറ്റല്ല. ഗാംഗുലി,ധോനി,കോലി എന്നിവരെ പോലെ ഒരു നായകനെയാണ് ഇന്ത്യയ്ക്ക് ആവശ്യമെന്നും റഷീദ് ലത്തീഫ് പറഞ്ഞു. ഓഗസ്റ്റ് 18ന് സിംബാബ്‌വെയ്ക്കെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ ശിഖർ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :