'ആ മത്സരത്തിൽ സച്ചിൻ തപ്പിത്തടഞ്ഞു, ഭാഗ്യം മാത്രമാണ് അദ്ദേഹത്തെ തുണച്ചത്'

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2020 (13:51 IST)
മുംബൈ: 2011ലെ ലോകകപ്പ് സെമി ഫൈനലിൽ ഭാഗ്യം മാത്രമാണ് സച്ചിനെ തുണച്ചത് എന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. സച്ചിന്റെ തപ്പിത്തടഞ്ഞുള്ള ഇന്നിങ്‌സുകളില്‍ ഒന്നായിരുന്നു അതെന്നാണ് നെഹ്റ പറയുന്നത്. ആ മത്സരത്തിൽ ഭാഗ്യം മാത്രമാണ് സച്ചിനെ തുണച്ചത് എന്നും അത് സച്ചിന് ത്തന്നെ അറിയാം എന്നും ആശിഷ് നെഹ്റ പറയുന്നു.

ലോകകപ്പ് സെമിയില്‍ പാകിസ്ഥാനെതിരെ 85 റണ്‍സ് ആണ് സച്ചിന്‍ നേടിയത്. നാല് തവണ സച്ചിന്റെ ക്യാച്ച് പാക് താരങ്ങൾ നഷ്ടപ്പെടുത്തി. 27,45,70,81 എന്നീ റൺസുകളിൽ നിൽക്കേ സച്ചിന്റെ ക്യാച്ചുകൾ പാക് താരങ്ങൾ നഷ്ടപ്പെടുത്തിയത്. വലിയ ഭാഗ്യം സച്ചിനെ തുണച്ചു. സച്ചിന്‍ 40ലേക്ക് എത്തുന്നത് തന്നെ ക്യാച്ച്‌ നഷ്ടപ്പെടുത്തിയതിന്റേയോ, തെറ്റായ തീരുമാനം എടുത്തതിന്റേയോ ഫലമായിട്ടാണ്. എന്നാല്‍ അത്രയും ഭാഗ്യമൊന്നും നമ്മൾക്ക് നേരെ വരാറില്ല, ലോകകപ്പ് മത്സരങ്ങൾ എടുക്കുമ്പോൾ അത് ഇന്ത്യ-പാക് മത്സരം ആയാലും, ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ആയാലും, ഇനി മറ്റേതെങ്കിലും ടീം ആയാലും അവിടെ സമ്മർദ്ദമുണ്ടാകും.

സെമി ഫൈനലിലേക്ക് എത്തിയെങ്കിലും എത്ര മികച്ച ടീമാണ് എങ്കിലും, സമ്മര്‍ദത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള കാര്യങ്ങൾ. ഒറ്റ ഓവറിൽ ഉമര്‍ ഗുല്ലിനെ നാല് വട്ടം ബൗണ്ടറി കടത്തിയാണ് സെവാഗ് തുടങ്ങിയത്. 340-350 എന്ന സ്‌കോറിലേക്ക് എത്താനുള്ള സാധ്യത അപ്പോൾ നമുക്ക് മുന്നിൽ തുറന്നു. എന്നാല്‍ 257 നമ്മള്‍ ഒതുങ്ങി. പാകിസ്ഥാന് മികച്ച തുടക്കം ലഭിച്ചു എങ്കിലും അവരെ 257ല്‍ ഒതുക്കാനായത് ഇന്ത്യന്‍ ടീമിന്റെ മികവാണ്. നെഹ്റ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :