അഭിറാം മനോഹർ|
Last Modified ചൊവ്വ, 2 ജൂണ്‍ 2020 (08:49 IST)
സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെയും ബൗളറെയും തിരഞ്ഞെടുത്ത് ശ്രീലങ്കയുടെ ഇതിഹാസതാരം കുമാർ സംഗക്കാര. മുന്‍ സിംബാബ്‌വെ താരം പോമി ബാംഗ്‌വയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ്
സംഗക്കാര മികച്ച ബാറ്റ്സ്മാനെയും ബൗളറെയും തിരഞ്ഞെടുത്തത്.
ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആരെന്ന കാര്യത്തിൽ മറ്റൊരാളെ ചിന്തിക്കേണ്ടതില്ലെന്നും അത് ഇന്ത്യൻ താരം വിരാട് കോലിയാണെന്നും സംഗ പറഞ്ഞു. നേഥൻ ലിയോണിനെയാണ് സംഗക്കാര മികച്ച സ്പിന്നറായി തിരഞ്ഞെടുത്തത്.ആധുനിക ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ പരമ്പരാഗത ശൈലിയില്‍ പന്തറിഞ്ഞ് വിക്കറ്റ് വീഴ്ത്തുക എന്നത് എളുപ്പമല്ലെന്നും ലിയോണിന് പക്ഷേ അതിന് കഴിയുന്നുണ്ടെന്നും സംഗക്കാര പറഞ്ഞു.
ഫാസ്റ്റ് ബൗളർമാരിൽ ഇംഗ്ലീഷ് സാഹചര്യത്തിൽ ജെയിംസ് ആന്‍ഡേഴ്സണ്‍ മികച്ച ബൗളറാണെന്ന് പറഞ്ഞ സംഗക്കാര ഏത് സാഹചര്യത്തിലും പന്തെറിയാന്‍ മിടുക്കുള്ളവരാണ് ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്കും ഇന്ത്യയുടെ ജസ്‌പ്രീത് ബുമ്രയെന്നും വ്യക്തമാക്കി.