1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. All things to know about India vs Ireland Series

India vs Ireland T 20 Series: ഇന്ത്യ-അയര്‍ലന്‍ഡ് ട്വന്റി 20 പരമ്പരയ്ക്ക് നാളെ തുടക്കം, തത്സമയം കാണാന്‍ എന്ത് വേണം? അറിയേണ്ടതെല്ലാം

All things to know about India vs Ireland Series
India vs Ireland T 20 Series: ഇന്ത്യ-അയര്‍ലന്‍ഡ് ട്വന്റി 20 പരമ്പരയ്ക്ക് നാളെ തുടക്കം. മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തില്‍ ഉള്ളത്. ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുക. 
 
മത്സരങ്ങള്‍
 
ഒന്നാം ട്വന്റി 20 - ഓഗസ്റ്റ് 18 വെള്ളിയാഴ്ച 
 
രണ്ടാം ട്വന്റി 20 - ഓഗസ്റ്റ് 20 ഞായറാഴ്ച 
 
മൂന്നാം ട്വന്റി 20 - ഓഗസ്റ്റ് 23 ബുധനാഴ്ച 
 
ഡബ്ലിനിലാണ് എല്ലാ മത്സരങ്ങളും നടക്കുക. ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് കളികള്‍. സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കും. 
 
ഇന്ത്യന്‍ സ്‌ക്വാഡ് : ഋതുരാജ് ഗെയ്ക്വാദ്, യഷസ്വി ജയ്‌സ്വാല്‍, തിലക് വര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ജസ്പ്രീത് ബുംറ, രവി ബിഷ്‌ണോയ്, പ്രസിത് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍ 
 
അടുത്ത ലേഖനം
ഏകദിന ലോകകപ്പ് ടീമില്‍ തിലക് വര്‍മയെ ഉള്‍പ്പെടുത്തിയേക്കും; ഏഷ്യാ കപ്പില്‍ അവസരം നല്‍കാന്‍ തീരുമാനം