സഞ്ജു ഇനി എന്ത് ചെയ്യണം? താരത്തിന് രക്ഷപ്പെടാനുള്ള വഴി നിർദേശിച്ച് കപിൽ ദേവ്

അഭിറാം മനോഹർ| Last Modified ബുധന്‍, 16 ഓഗസ്റ്റ് 2023 (18:11 IST)
ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ ലഭിച്ച മികച്ച അവസരം നഷ്ടമാക്കിയതിന്റെ നിരാശയിലാണ് മലയാളി താരം സഞ്ജു സാംസണ്‍. വെസ്റ്റിന്‍ഡീസിനെതിരായ ടി20 സീരീസില്‍ തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടും പരാജയമായതൊടെ താരത്തിന്റെ ഇന്ത്യന്‍ ജേഴ്‌സിയിലെ കരിയറിന് അവസാനമായെന്നാണ് പല ക്രിക്കറ്റ് ആരാധകരും വിധിയെഴുതുന്നത്. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണിനെ പറ്റിയും ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകളെ പറ്റിയും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇതിഹാസതാരമായ കപില്‍ ദേവ്.

കൊച്ചിയില്‍ ഒരു സ്വകാര്യചടങ്ങി അതിഥിയായി എത്തിയ സമയത്താണ് കപില്‍ ഇന്ത്യന്‍ സാധ്യതകളെ പറ്റിയും മലയാളി താരത്തെ പറ്റിയും സംസാരിച്ചത്.സഞ്ജുവിനെ പറ്റി മാത്രം സംസാരിക്കുന്നത് ശരിയല്ല. ഇന്ത്യന്‍ ടീമിനെ പറ്റിയാണ് നമ്മള്‍ സംസാരിക്കുന്നത്, സഞ്ജു മികച്ച കളിക്കാരനും പ്രതിഭയുമാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സഞ്ജു തന്നില്‍ തന്നെ കൂടുതല്‍ സമയം കൊടുക്കേണ്ടതുണ്ട്. കപില്‍ പറയുന്നു. ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ പറ്റി പറയുമ്പോള്‍ സെമിയിലെത്തിയാല്‍ എന്തും സാധ്യമാണെന്നെ പറയാനാകു. എന്നാല്‍ സെമി മുതല്‍ ഭാഗ്യം കൂടി നിങ്ങള്‍ക്ക് വേണ്ടതുണ്ട്. ടോപ്പ് ഫോറില്‍ എത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കപില്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :