1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Akram against Mohammad Rizwan

Mohammad Rizwan: ഇത് തന്നെയാണ് ഞാന്‍ അന്ന് പറഞ്ഞത്, അപ്പോള്‍ എല്ലാവരും എന്നെ ട്രോളി; റിസ്വാന്റെ മെല്ലപ്പോക്കില്‍ വിമര്‍ശനവുമായി വസീം അക്രം

റിസ്വാന്റെ സ്‌ട്രൈക്ക് റേറ്റ് ട്വന്റി 20 ക്ക് ചേര്‍ന്നതല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്

Akram against Mohammad Rizwan
Mohammad Rizwan: ട്വന്റി 20 ഫോര്‍മാറ്റിനു അനുസരിച്ചുള്ള കളിയല്ല ഏഷ്യാ കപ്പ് ഫൈനലില്‍ പാക്കിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാന്‍ കാഴ്ചവെച്ചതെന്ന് വിമര്‍ശനം. പാക്കിസ്ഥാന്‍ മുന്‍ താരം വസീം അക്രം റിസ്വാനെ രൂക്ഷമായി വിമര്‍ശിച്ചു. ഫൈനലില്‍ 49 പന്തില്‍ 55 റണ്‍സാണ് റിസ്വാന്‍ നേടിയത്. റിസ്വാന്‍ തന്നെയാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. എങ്കിലും റിസ്വാന്റെ സ്‌ട്രൈക്ക് റേറ്റ് ട്വന്റി 20 ക്ക് ചേര്‍ന്നതല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. 
 
' ഞാന്‍ ഈ ടൂര്‍ണമെന്റിന്റെ തുടക്കത്തിലേ പറഞ്ഞിരുന്നതാണ്. ഇത്തരം കളികളില്‍ ഓപ്പണര്‍മാര്‍ സ്ട്രഗിള്‍ ചെയ്യാന്‍ പാടില്ല. പാക്കിസ്ഥാന്റെ കളിയില്‍ അതാണ് ഇന്ന് സംഭവിച്ചത്. റിസ്വാന്‍ ഇത് തന്നെയാണ് ഹോങ് കോങ്ങിനെതിരെ ചെയ്തത്. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? ഞാന്‍ ആ ഇന്നിങ്‌സിനെ അന്ന് വിമര്‍ശിച്ചിരുന്നു. പക്ഷേ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ എന്നെ ആക്രമിച്ചു. ഞാന്‍ റിസ്വാനെ പിന്തുണയ്ക്കുന്നില്ല എന്ന് പോലും പാക്കിസ്ഥാന്‍കാര്‍ വിമര്‍ശിച്ചു. ഞാന്‍ എന്റെ അഭിപ്രായം വളരെ ഓപ്പണ്‍ ആയി പറയുന്ന ആളാണ്. കാണുന്ന കാര്യങ്ങളെ കുറിച്ച് നുണ പറയാന്‍ എനിക്ക് അറിയില്ല. കറുപ്പ് കറുപ്പാണ്, വെള്ള വെള്ളയും,' അക്രം തുറന്നടിച്ചു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Fans against Mohammad Rizwan: റിസ്വാന്‍ സെല്‍ഫിഷ്, സ്വന്തം സ്‌കോര്‍ ഉയര്‍ത്താന്‍ മാത്രം കളിക്കുന്നു; പാക്കിസ്ഥാന്‍ ഓപ്പണര്‍ക്ക് രൂക്ഷവിമര്‍ശനം