Fans against Mohammad Rizwan: റിസ്വാന്‍ സെല്‍ഫിഷ്, സ്വന്തം സ്‌കോര്‍ ഉയര്‍ത്താന്‍ മാത്രം കളിക്കുന്നു; പാക്കിസ്ഥാന്‍ ഓപ്പണര്‍ക്ക് രൂക്ഷവിമര്‍ശനം

സ്വന്തം സ്‌കോറില്‍ മാത്രമാണ് റിസ്വാന് താല്‍പര്യമെന്നും നിരവധി പേര്‍ വിമര്‍ശിച്ചു

രേണുക വേണു| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (08:40 IST)

Fans against Mohammad Rizwan:
പാക്കിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയോട് 23 റണ്‍സിന് പാക്കിസ്ഥാന്‍ തോല്‍വി വഴങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് റിസ്വാനെതിരെ പാക്കിസ്ഥാന്‍ ആരാധകര്‍ വരെ രംഗത്തെത്തിയിരിക്കുന്നത്. ട്വന്റി 20 ക്രിക്കറ്റിനു ചേരുന്ന വിധമല്ല റിസ്വാന്‍ ബാറ്റ് ചെയ്യുന്നതെന്നാണ് പ്രധാന വിമര്‍ശനം.

ഫൈനലില്‍ 49 പന്തില്‍ 55 റണ്‍സെടുത്താണ് റിസ്വാന്‍ പുറത്തായത്. 112.24 സ്‌ട്രൈക്ക് റേറ്റിലാണ് റിസ്വാന്‍ ബാറ്റ് ചെയ്തത്. ട്വന്റി 20 ക്രിക്കറ്റിന്റെ വേഗം ഈ ഇന്നിങ്‌സിന് ഇല്ലെന്നാണ് വിമര്‍ശനം. 171 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുമ്പോള്‍ മത്സരം 16-ാം ഓവറില്‍ എത്തിയ സമയത്ത് വെറും 104 ആയിരുന്നു റിസ്വാന്റെ സ്‌ട്രൈക്ക് റേറ്റ്. ട്വന്റി 20 യില്‍ ഇതുപോലെ ഉള്ള ഇന്നിങ്‌സുകള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് വിമര്‍ശനം.

സ്വന്തം സ്‌കോറില്‍ മാത്രമാണ് റിസ്വാന് താല്‍പര്യമെന്നും നിരവധി പേര്‍ വിമര്‍ശിച്ചു. ഏഷ്യാ കപ്പിലെ ടോപ് റണ്‍ സ്‌കോറര്‍ റിസ്വാന്‍ തന്നെയാണ്. റിസ്വാന്‍ ഏഷ്യാ കപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 281 റണ്‍സാണ് നേടിയത്. ശരാശരി 56.20 ആണ്. സ്‌ട്രൈക്ക് റേറ്റ് വെറും 117.57 ! ഏഷ്യാ കപ്പില്‍ ഉടനീളം മെല്ലപ്പോക്ക് ഇന്നിങ്‌സാണ് റിസ്വാന്‍ കളിച്ചതെന്ന് പാക്കിസ്ഥാന്‍ ആരാധകര്‍ അടക്കം വിമര്‍ശിക്കുന്നു. ഏഷ്യാ കപ്പിലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള വിരാട് കോലിയുടെ സ്‌ട്രൈക്ക് റേറ്റ് 140 ന് മുകളിലാണ്. ഏഷ്യാ കപ്പിലെ ടോപ് സ്‌കോറര്‍ ആകുക മാത്രമായിരുന്നോ റിസ്വാന്റെ ലക്ഷ്യമെന്ന് നിരവധി പേര്‍ വിമര്‍ശിച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :