അനുബന്ധ വാര്‍ത്തകള്‍
- നീ തകർത്തു, എന്നാൽ ഇത് പോര.. ഡഗ് ഔട്ടിൽ സഞ്ജുവിനെ ചേർത്ത് പിടിച്ച് ഗംഭീറും സഹപരിശീലകരും, സഞ്ജു സെറ്റെന്ന് ആരാധകർ
- T20 Worldcup 2026 : ഇന്ത്യയ്ക്ക് ആഘോഷനിമിഷം, വിജയം ആധികാരികം, ഒരൊറ്റ ജയം, സെമിഫൈനൽ അരിക
- Sanju Samson: ഇറങ്ങിയത് രണ്ടും കൽപ്പിച്ച്, തുടക്കം മുതൽ ആക്രമിച്ചു കളിക്കൽ; സഞ്ജു സെറ്റാണ്
- Sanju Samson: സഞ്ജുവിനായി ചെന്നൈയിൽ 'കൂട്ടപ്പൊരിച്ചിൽ'; ചിരിച്ച് സൂര്യ
- ഞാനായിരുന്നെങ്കിൽ അഭിഷേകിനെ മാറ്റി സഞ്ജുവിനെ കളിപ്പിച്ചേനെ : വിരേന്ദർ സെവാഗ്
ഇത്തവണയും അതേ തെറ്റ് സഞ്ജു ചെയ്തു, എന്നും വീഴുന്നത് ഒരേ കെണിയിൽ, വിമർശനവുമായി സുനിൽ ഗവാസ്കർ
ഇത്തവണയും അതേ കെണിയില്‍ സഞ്ജു വീണു. കമന്ററി ബോക്‌സില്‍ ഗവാസ്‌കര്‍ പറഞ്ഞു.
ടി20 ലോകകപ്പില്‍ സിംബാബ്വെയ്‌ക്കെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ മികച്ച തുടക്കം ലഭിച്ചിട്ടും സഞ്ജു സാംസണ്‍ വമ്പന്‍ സ്‌കോര്‍ സ്വന്തമാക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍. ചെപ്പോക്കില്‍ ആരാധകരുടെ വമ്പന്‍ പിന്തുണയോടെ ഓപ്പണിംഗ് റോളിലേക്ക് മടങ്ങിയെത്തിയ സഞ്ജു 15 പന്തില്‍ 24 റണ്‍സുമായി ടീമിന് മികച്ച തുടക്കം സമ്മാനിച്ചാണ് മടങ്ങിയത്.
നേരിട്ട രണ്ടാം പന്തില്‍ തന്നെ സിക്‌സര്‍ പറത്തി വരവറിയിച്ച സഞ്ജു നാലാം ഓവറിലെ നാലാം പന്തില്‍ മുസര്‍ബാനിയുടെ ഒരു സ്ലോ ബോളില്‍ വമ്പനടിക്ക് ശ്രമിച്ച് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. സഞ്ജുവിന്റെ ഈ ഷോട്ട് സെലക്ഷനെതിരെയാണ് ഗവാസ്‌കര്‍ ആഞ്ഞടിച്ചത്. സഞ്ജു തീര്‍ച്ചയാകും നിരാശനാകും. ഇതേ രീതിയില്‍ അതേ ഫീല്‍ഡ് പൊസിഷനില്‍ സഞ്ജു ഒരുപാട് തവണ പുറത്തായിട്ടുണ്ട്. സഞ്ജുവിനെതിരെ ഷോട്ട് ബോള്‍ എറിയുക. ഡീപ് സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡറെ വെയ്ക്കുക എന്നതാണ് എല്ലാ ടീമുകളുടെയും പ്ലാന്‍. ഇത്തവണയും അതേ കെണിയില്‍ സഞ്ജു വീണു. കമന്ററി ബോക്‌സില്‍ ഗവാസ്‌കര്‍ പറഞ്ഞു.
മുസര്‍ബാനിയുടെ ഉയരവും ലഭിച്ച എക്‌സ്ട്രാ ബൗണ്‍സും സഞ്ജുവിനെ കുഴക്കിയെന്നും ഗവാസ്‌കര്‍ പറഞ്ഞു. നേരത്തെ ടോസ് വേളയില്‍ സഞ്ജു വിക്കറ്റ് കീപ്പറായി കളിക്കുമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ പ്രഖ്യാപനം ആര്‍പ്പുവിളികളുമായാണ് ആരാധകര്‍ സ്വീകരിച്ചത്. 48 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുക്കെട്ടുണ്ടാക്കി ടീമിന് മികച്ച തുടക്കം നല്‍കിയാണ് സഞ്ജു മടങ്ങിയത്. ടീമിന് മുതല്‍ക്കൂട്ടായ പ്രകടനമായിരുന്നെങ്കിലും ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഞ്ജു വമ്പന്‍ സ്‌കോറുകള്‍ സ്വന്തമാക്കണമെന്നാണ് മുന്‍ താരങ്ങളുടെയടക്കമുള്ളവരുടെ അഭിപ്രായം.