അനുബന്ധ വാര്ത്തകള്
- ഞാനായിരുന്നെങ്കിൽ അഭിഷേകിനെ മാറ്റി സഞ്ജുവിനെ കളിപ്പിച്ചേനെ : വിരേന്ദർ സെവാഗ്
- സഞ്ജു ടീമിൽ തിരിച്ചെത്തണം, മൂന്നാം സ്ഥാനം നൽകണമെന്ന് പാർഥീവ് പട്ടേൽ
- കിടയ്ക്കയെടുത്ത് മടങ്ങണോ?, പാകിസ്ഥാന് ഇനിയും സെമി സാധ്യത, നെറ്റ് റൺറേറ്റ് നിർണായകം
- ഇന്ത്യ പ്ലെയിംഗ് ഇലവൻ തീരുമാനിക്കുക, ദക്ഷിണാഫ്രിക്ക- വിൻഡീസ് പോരാട്ടം, ദക്ഷിണാഫ്രിക്ക ജയിച്ചാൽ തിലക് തുടർന്നേക്കും
- Abhishek Sharma : ഈ ബഹളങ്ങളൊന്നും ശ്രദ്ധിക്കേണ്ട, എതിരാളിയുടെ തന്ത്രങ്ങൾ മനസിലാക്കു, അഭിഷേകിന് ഉപദേശവുമായി ഡുപ്ലസിസ്
Sanju Samson: സഞ്ജുവിനായി ചെന്നൈയിൽ 'കൂട്ടപ്പൊരിച്ചിൽ'; ചിരിച്ച് സൂര്യ
ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യ-സിംബാബ്വെ മത്സരം നടക്കുന്നത്
Sanju Samson: ട്വന്റി 20 ലോകകപ്പിലെ സിംബാബ്വെയ്‌ക്കെതിരായ സൂപ്പർ എട്ട് മത്സരത്തിൽ ഇന്ത്യക്കായി ഓപ്പണർ റോളിൽ സഞ്ജു സാംസൺ. ഫിനിഷറായി കളിച്ചിരുന്ന റിങ്കു സിങ്ങിനു പകരമാണ് സഞ്ജു പ്ലേയിങ് ഇലവനിൽ എത്തിയത്.
ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യ-സിംബാബ്വെ മത്സരം നടക്കുന്നത്. ടോസ് ലഭിച്ച സിംബാബ്വെ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പണറായി സഞ്ജു എത്തിയപ്പോൾ ആരാധകരും വലിയ ആവേശത്തിലാണ്.
രണ്ട് മാറ്റങ്ങളാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഉള്ളത്. വാഷിങ്ടൺ സുന്ദറിനു പകരം അക്‌സർ പട്ടേൽ പ്ലേയിങ് ഇലവനിലുണ്ട്. സഞ്ജു ഇലവനിൽ ഉള്ള കാര്യം നായകൻ സൂര്യകുമാർ യാദവ് പറഞ്ഞപ്പോൾ ചെന്നൈ സ്റ്റേഡിയം വലിയ ആരവമുയർത്തി. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് സഞ്ജു എത്തിയത് താരത്തിനു ചെന്നൈയിലും വലിയ രീതിയിൽ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്.