'ഞാനും ഒരു ഇന്ത്യാക്കാരനാണ്' പക്ഷേ മനുഷ്യത്വത്തിന് ഒപ്പമാണ്, വിമർശനങ്ങളോട് പ്രതികരിച്ച് യുവരാജ് സിംഗ്

അഭിറാം മനോഹർ| Last Modified ബുധന്‍, 1 ഏപ്രില്‍ 2020 (19:56 IST)
കൊവിഡ് ബാധിതർക്ക് സഹായമെത്തിക്കാൻ മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ ഫൗണ്ടേഷന് സാമ്പത്തിക സഹായം അഭ്യർത്ഥിച്ചതിന്റെ പേരിലുയരുന്ന വിമർശനങ്ങൾക്കെതിരെ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. സഹായം ആവശ്യമുള്ളവർക്ക് എത്തിക്കു എന്ന സന്ദേശം എങ്ങനെയാണ് സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി ഉപയോഗിക്കാനാവുന്നതെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും യുവി പറഞ്ഞു.

പരീക്ഷണഘട്ടത്തിലൂടെയാണ് ലോകം മുഴുവന്‍ കടന്നുപോവുന്നതെന്നും ഈ സമയത്ത് ഒരുമിച്ച് നില്‍ക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞുകൊണ്ടാണ് യുവി അഫ്രെദി ഫൗണ്ടേഷന് സഹായം അഭ്യർത്ഥിച്ചത്. തന്റെ പേരിലുള്ള യുവി ക്യാന്‍ ഫൗണ്ടേഷനും കൊറോണ ബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ മുന്‍നിരയിലുണ്ടെന്ന് യുവി പറയുകയും ചെയ്‌തിരുന്നു.എന്നാൽ പ്രധാനമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യാന്‍ പറയാതെ എന്തുകൊണ്ടാണ് അഫ്രീദിയുടെതിൽ പണം അയക്കാൻ പറയുന്നു എന്നായിരുന്നു ആളുകളുടെ വിമർശനം.

ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്നും സഹായം ആവശ്യമുള്ള നമ്മുടെ സഹോദര രാജ്യങ്ങളിലുള്ളവർക്കും സഹായം എത്തിക്കണം എന്ന് മാത്രമാണ് പറഞ്ഞതെന്നും യുവി പറഞ്ഞു. ഞാനൊരു ഇന്ത്യാക്കാരനാണ്.എല്ലാക്കാലത്തും അങ്ങനെ തന്നെയായിരിക്കും. പക്ഷെ എക്കാലത്തും മനുഷ്യത്വത്തിനൊപ്പം നിലയുറപ്പിക്കുമെന്നും യുവി പറഞ്ഞു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :