അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് സജീവ കൊവിഡ് കേസുകള്‍ കുറയുന്നു; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3611 പേര്‍ക്ക്
- രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത് 44,175പേര്, കൊവിഡ് കുറയുന്നു
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,325 പേര്‍ക്ക്, സജീവ കേസുകള്‍ 44,175
- രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു, രോഗമുക്തി നിരക്ക് 98.71 ശതമാനം
- കൊവിഡിനെ ഈ ഭക്ഷണങ്ങള്‍ കൊണ്ട് പ്രതിരോധിക്കാം
കൊവിഡ് ഭേദമായവരിൽ കാണുന്ന ലോങ് കൊവിഡിനെ നിസാരനായി കാണരുത്, മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന
കൊവിഡ് ഭേദമായവരിൽ കാണുന്ന ലോങ് കൊവിഡിന് പ്രത്യേക പ്രാധാന്യം നൽകണമെന്ന് ലോകാരോഗ്യസംഘടന. കൊവിഡിനെ നേരിടാൻ ദീർഘകാല ആസൂത്രണം വേണമെന്ന് നിർദേശിക്കുന്ന റിപ്പോർട്ടിലാണ് ഈ പരാമർശം. കൊവിഡ് ഭേദമായ 6 ശതമാനം രോഗികളിൽ ദീർഘകാലം നിലനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ. 2025 വരെയുള്ള ആസൂത്രണം സംബന്ധിച്ചാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട്.
വൈറസ് വ്യാപനം തടയുക, മരണം കുറയ്ക്കുക എന്നീ വിഷയങ്ങളിലായിരുന്നു നേരത്തെ ലോകാരോഗ്യസംഘടന ഊന്നൽ കൊടുത്തിരുന്നത്. കൊവിഡ് വൈറസ് ഇവിടെ തന്നെയുണ്ടാകും എന്ന കാര്യം പരിഗണിച്ചാണ് ദീർഘകാല തന്ത്രങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് രാജ്യങ്ങൾക്ക് ലോകാരോഗ്യസംഘടന നിർദേശം നൽകിയിരിക്കുന്നത്.