രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു, രോഗമുക്തി നിരക്ക് 98.71 ശതമാനം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 1 മെയ് 2023 (15:15 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 4,282 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ 6,037 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക 98.71 ശതമാനമായി.

നിലവില്‍ ചികിത്സയിലുള്ളത് 47,246 പേരാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.92 ശതമാനവും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.00 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയത് 87,038 പരിശോധനകളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :