1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid India News

രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത് 44,175പേര്‍, കൊവിഡ് കുറയുന്നു

Covid
രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത് 44,175പേര്‍. കൊവിഡ് കുറയുന്നതിന്റെ ലക്ഷണമാണിത്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,325 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 6,379 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,77,257 ആയി.രോഗമുക്തി നിരക്ക് ഇപ്പോള്‍ 98.7 ശതമാനം.
 
അതേസമയം രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ എണ്ണം 220.66 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 95.21 കോടി രണ്ടാം ഡോസും 22.87 കോടി മുന്‍കരുതല്‍ ഡോസും ഉള്‍പ്പെടുന്നു.
അടുത്ത ലേഖനം
കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ ജീവനൊടുക്കി