അനുബന്ധ വാര്‍ത്തകള്‍
- ഇനി മാസ്കില്ലെങ്കില്‍ പിഴ കനക്കും
- വേഗത്തില്‍ കൊവിഡ് ഫലം അറിയാം: ആര്ടിപിസിആര്ടെസ്റ്റ് കിറ്റ് ഇന്ത്യ വികസിപ്പിച്ചു
- 2020-21 അദ്ധ്യയന വര്‍ഷം സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്
- മലപ്പുറത്ത് ഇന്ന് ആയിരത്തിലേറെ കൊവിഡ് കേസുകൾ, തിരുവനന്തപുരത്ത് 935 സ്ഥിതി അതീവ ഗുരുതരം
- സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കൊവിഡ്, 22 മരണം, 6364 പേർക്ക് സമ്പർക്കം വഴി രോഗം
സാമൂഹ്യ അകലം പാലിക്കാതെ കടകളില്‍ ആളെ പ്രവേശിപ്പിച്ചാല്‍ കര്‍ശന നടപടി
സാമൂഹ്യ അകലം പാലിക്കാതെ കടകളില്‍ ആളെ പ്രവേശിപ്പിക്കുന്ന കട ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കട അടച്ചിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കടയുടെ വിസ്തീര്‍ണം അനുസരിച്ച് എത്ര പേരെ പ്രവേശിപ്പിക്കാമെന്നത് സംബന്ധിച്ച് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. കൂടുതെ പേര് കടയിലെത്തിയാല്‍ നിശ്ചിത ആളുകളെ അകത്ത് പ്രവേശിപ്പിക്കണം. മറ്റുള്ളവര്‍ ക്യൂ നില്‍ക്കണം. ഇതിനായി സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം.
കല്യാണ ചടങ്ങുകളില്‍ 50 പേരും മരണാനന്തരചടങ്ങുകളില്‍ 20 പേരും പങ്കെടുന്ന രീതി നടപ്പാക്കണം. ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ ഇടപെടല്‍ ഉണ്ടാവും. നിലവില്‍ ആരോഗ്യം, പോലീസ്, തദ്ദേശസ്വയംഭരണം, റവന്യു വകുപ്പ് ഉദ്യോഗസ്ഥരും വോളണ്ടിയര്‍മാരുമാണ് കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്നത്. പലര്‍ക്കും ഇത് ക്ഷീണവും രോഗവും ഉണ്ടാക്കിയിട്ടുണ്ട്.