സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കൊവിഡ്, 22 മരണം, 6364 പേർക്ക് സമ്പർക്കം വഴി രോഗം

അഭിറാം മനോഹർ| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (18:59 IST)
സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷി യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി കൊവിഡ് കണക്കുകൾ പുറത്തുവിട്ടത്.

സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചവരിൽ 6364 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. ഉറവിടം അറിയാത്ത 672 കേസുകളും സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇന്ന് രോഗം ബാധിച്ചവരിൽ 130 പേർ ആരോഗ്യപ്രവർത്തകരാണ്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 22 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു.


സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 52,755 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. 3420 പേർ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടു. നിലവിൽ സംസട്ട്ത് അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. അറുപതിനായിരത്തിന് മുകളിൽ രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഈ നില തുടർന്നാൽ വലിയ അപകടത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :