അനുബന്ധ വാര്‍ത്തകള്‍
- 2020-21 അദ്ധ്യയന വര്‍ഷം സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്
- മലപ്പുറത്ത് ഇന്ന് ആയിരത്തിലേറെ കൊവിഡ് കേസുകൾ, തിരുവനന്തപുരത്ത് 935 സ്ഥിതി അതീവ ഗുരുതരം
- സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കൊവിഡ്, 22 മരണം, 6364 പേർക്ക് സമ്പർക്കം വഴി രോഗം
- സർവകക്ഷി യോഗം: സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
- തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു
വേഗത്തില്‍ കൊവിഡ് ഫലം അറിയാം: ആര്ടിപിസിആര്ടെസ്റ്റ് കിറ്റ് ഇന്ത്യ വികസിപ്പിച്ചു
ഒന്നരമണിക്കൂറിനുള്ളില്‍ ഫലമറിയാന്‍ കഴിയുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് ഇന്ത്യ. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനുകീഴിലുള്ള 'സ്റ്റാര്‍ട്ടപ്പ്' കമ്പനിയായ 'ഇക്വയ്ന് ബയോടെക്' എന്ന കമ്പനിയാണ് കോവിഡ് കിറ്റ് നിര്‍മിച്ചത്. ഇന്ത്യയില്‍ ഇപ്പോള്‍ ടെസ്റ്റ് കിറ്റുകള്‍ വിദേശത്തുനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇക്കാര്യത്തില്‍ രാജ്യത്ത് വലിയൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഈ കമ്പനി.
ചിലവുകുറഞ്ഞതും സാധാരക്കാര്‍ക്ക് പ്രയോജനപ്പെടുന്നതുമായിരിക്കും കിറ്റ്. ഇതിനകം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി കിറ്റിന് ലഭിച്ചിട്ടുണ്ട്. സാധാരണ ആര്‍ടിപിസിആര്‍ കിറ്റുകളുപയോഗിച്ച് നടത്തുന്ന പരിശോധനകളില്‍ ഫലമറിയാന്‍ 12 മണിക്കൂര്‍മുതല്‍ 18 മണിക്കൂര്‍വരെയാണ് വേണ്ടിവരുന്നത്. എന്നാല്‍ ഈ കിറ്റിന് ഒന്നരമണിക്കൂറില്‍ ഫലമറിയിക്കാനാകും.
അടുത്ത ലേഖനം