ഇനി മാസ്‌കില്ലെങ്കില്‍ പിഴ കനക്കും

ശ്രീനു എസ്| Last Updated: ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (19:54 IST)
സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവിലുള്ള പിഴ വര്‍ധിപ്പിക്കും. കൂടാതെ സാമൂഹിക അകടലം പാലിച്ചില്ലെങ്കില്‍ കട ഉടമകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അറിയും.

സര്‍ക്കാര്‍ സര്‍വീസിലെ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാനാണ് തീരുമാനം. ഇതിനായി ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ മേഖലകളില്‍ കോവിഡ് നിയന്ത്രണ ചുമതലകള്‍ വഹിച്ച് ഇവര്‍ പ്രവര്‍ത്തിക്കും. ഇതിനായി പ്രത്യേക അധികാരവും താത്ക്കാലികമായി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :