മലപ്പുറത്ത് ഇന്ന് ആയിരത്തിലേറെ കൊവിഡ് കേസുകൾ, തിരുവനന്തപുരത്ത് 935 സ്ഥിതി അതീവ ഗുരുതരം

അഭിറാം മനോഹർ| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (19:11 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മലപ്പുറം ജില്ലയിലാണ്. 1040 പേർക്കാണ് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതിൽ 970 പേർക്കും സമ്പർക്കം വഴിയാണ് രോഗം. അതേസമയം തിരുവനന്തപുരം ജില്ലയിലെ മിക്കയിടങ്ങളിലും കൊവിഡ് വ്യാപനം നടന്നെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 935 പേർക്കാണ് തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്നത്തെ കണക്ക് കണക്കിൽ പെടുത്താതെ 988 പേർക്ക് കഴിഞ്ഞ ഒരാഴ്‌ച്ചക്കിടക്ക് ഉറവിടം വ്യക്തമാകാതെ രോഗം പിടിപ്പെട്ടു. 15 വയസ്സിൽ താഴെയുള്ള 567 കുട്ടികൾക്കും 60ന് മുകളിൽ പ്രായമുള്ള 786 പേർക്കും രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ 859 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :