അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരം ജില്ലയില്‍ പുതുതായി നിര്‍മിച്ച 18 ഹൈടെക്ക് സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു
- കേരളത്തില്‍ മൂന്നാംഘട്ട സീറോ സര്‍വയലന്‍സ് പഠനം നടത്തിയത് നാലുജില്ലകളില്‍; നടത്തിയത് 1244 ആന്റിബോഡി പരിശോധനകള്‍
- ദേശീയ തലത്തില്‍ 21 ശതമാനം പേരില്‍ കോവിഡ് വന്നു പോയപ്പോള്‍ കേരളത്തില്‍ 11.6 ശതമാനം പേരില്‍ കൊവിഡ് വന്നുപോയി
- ഇപ്പോള്‍ ഒന്നും പറയാനില്ല, പിന്നീട് പറയാം: കര്‍ഷക സമരത്തെ കുറിച്ച് മോഹന്‍ലാല്‍
- പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ യുഡിഎഫ് നിയമം നിര്‍മ്മിക്കും: എംഎം ഹസ്സന്
തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 4,370 പേര്‍
തിരുവനന്തപുരത്ത് ഇന്ന് 480 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 485 പേര്‍ രോഗമുക്തരായി. നിലവില്‍ 4,370 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 351 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 3 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,936 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 24,212 പേര്‍ വീടുകളിലും 55 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 894 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.