പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ യുഡിഎഫ് നിയമം നിര്‍മ്മിക്കും: എംഎം ഹസ്സന്‍

ശ്രീനു എസ്| Last Modified ശനി, 6 ഫെബ്രുവരി 2021 (19:45 IST)
സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ -പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഒഴിവുള്ള തസ്തികളിലേക്ക് പിഎസ് സി റാങ്ക് ലിസ്റ്റ് മറികടന്ന് നിയമനം നടത്താന്‍ ഉത്തരവ് നല്‍കുന്നവര്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിര്‍മ്മിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.

സര്‍വകലാശാലകളിലും പിഎസ് സിക്കുവിടാത്ത പൊതുമേഖലാ സ്ഥാപനങ്ങളിലും മത്സരപരീക്ഷ നടത്തി ഉദ്യോഗാര്‍ത്ഥികളെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള വ്യവസ്ഥയും ഉള്‍ക്കൊള്ളിക്കും. ഇത്തരം ഒരു നിര്‍ദ്ദേശം യുഡിഎഫിന്റെ പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിക്കുമെന്നും ഹസ്സന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :