ദേശീയ തലത്തില്‍ 21 ശതമാനം പേരില്‍ കോവിഡ് വന്നു പോയപ്പോള്‍ കേരളത്തില്‍ 11.6 ശതമാനം പേരില്‍ കൊവിഡ് വന്നുപോയി

ശ്രീനു എസ്| Last Modified ശനി, 6 ഫെബ്രുവരി 2021 (20:48 IST)
തിരുവനന്തപുരം: കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് ഐ.സി.എം.ആറിന്റെ മൂന്നാമത് സീറോ സര്‍വേ റിപ്പോര്‍ട്ട് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കോവിഡ് വന്നുപോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ് ആന്റിബോഡി പരിശോധന നടത്തി ഐ.സി.എം.ആര്‍. സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്. 2020 മേയ്, ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളിലാണ് സീറോ സര്‍വേ നടത്തിയത്. ഇതനുസരിച്ച് സംസ്ഥാനത്ത് കോവിഡ് വന്ന് പോയവര്‍ ദേശീയ ശരാശരിയേക്കാള്‍ പകുതി മാത്രമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ദേശീയ തലത്തില്‍ 21 ശതമാനം പേരില്‍ കോവിഡ് വന്നു പോയപ്പോള്‍ കേരളത്തില്‍ 11.6 ശതമാനം പേരിലാണ് കോവിഡ് വന്നുപോയതായി കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനം നടത്തിയ പരിശോധനകള്‍, കോണ്ടാക്ട് ട്രെയിസിംഗ്, ക്വാറന്റൈന്‍, ഐസൊലേഷന്‍ തുടങ്ങിയ മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കോവിഡ് വന്നു പോയവരുടെ എണ്ണം കുറയാന്‍ കാരണമെന്നും മന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :