ഇപ്പോള്‍ ഒന്നും പറയാനില്ല, പിന്നീട് പറയാം: കര്‍ഷക സമരത്തെ കുറിച്ച് മോഹന്‍ലാല്‍

ശ്രീനു എസ്| Last Modified ശനി, 6 ഫെബ്രുവരി 2021 (20:03 IST)
കര്‍ഷക സമരത്തില്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും പിന്നീട് പറയാമെന്നും മോഹന്‍ലാല്‍. താരസംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. ഇപ്പോള്‍ നമ്മള്‍ കൂടിയിരിക്കുന്നത് അതിനല്ലെന്നും പിന്നീട് പ്രതികരിക്കാമെന്നുമാണ് താരം പറഞ്ഞത്.

മലയാളത്തിലെ താരങ്ങളാരും സമരത്തില്‍ പ്രതികരിച്ചു കണ്ടില്ല, സാധാരണ മറ്റുവിഷയങ്ങളില്‍ പ്രതികരണം ഉണ്ടാകാറുണ്ടെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുടെ ചോദ്യം. ചടങ്ങില്‍ സിദ്ധിഖ്, എംഎല്‍എ മുകേഷ്, ജഗദീഷ്, ഇടവേള ബാബു, എന്നിവര്‍ ഉണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :