സമ്പര്‍ക്കമില്ലാത്തവര്‍ക്കും രോഗം; ഒമിക്രോണ്‍ സാമൂഹ്യവ്യാപന ഭീതി കേരളത്തിലും

രേണുക വേണു| Last Modified ശനി, 1 ജനുവരി 2022 (10:08 IST)
ഡല്‍ഹിക്ക് പിന്നാലെ ഒമിക്രോണ്‍ സാമൂഹ്യവ്യാപന ഭീതി കേരളത്തിലും. യാതൊരുവിധ വിദേശ സമ്പര്‍ക്കവുമില്ലാത്ത രണ്ടുപേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത പാലിക്കമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 107 ആയി ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്രയും ഡല്‍ഹിയും കഴിഞ്ഞാല്‍ കേരളത്തിലാണ് കൂടുതല്‍ ഒമിക്രോണ്‍ രോഗികള്‍. തിരിച്ചറിയാത്ത ഒമിക്രോണ്‍ ബാധിതര്‍ കേരളത്തിലുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇതാണ് സാമൂഹ്യവ്യാപന ഭീതി ഉണ്ടാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :