വ്യാപനം അതിവേഗം; ഒമിക്രോണ്‍ സമൂഹവ്യാപന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

രേണുക വേണു| Last Modified വെള്ളി, 31 ഡിസം‌ബര്‍ 2021 (16:36 IST)

ഒമിക്രോണ്‍ വകഭേദം അതിവേഗം പടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ സമൂഹവ്യാപനത്തിനു സാധ്യതയുണ്ടെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. അതിവേഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തില്‍ 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :