1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Second omicron death reported in india

രാജ്യത്ത് രണ്ടാമത്തെ ഒമിക്രോൺ മരണം: മരിച്ചത് രാജസ്ഥാനിലെ ഉദയ്‌പൂർ സ്വദേശി

കൊവിഡ്
രാജസ്ഥാനിലെ ഉദയ്പുറില്‍ രാജ്യത്തെ രണ്ടാമത്തെ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ സ്ഥരീകരിച്ച 73-കാരനായ വ്യക്തിയാണ് മരിച്ചത്. അരക്തസമ്മർദ്ദവും പ്രമേഹവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഒമിക്രോൺ സ്ഥിരീകരിച്ച‌തിന് ശേഷം കോവിഡാനന്തര ന്യൂമോണിയ ബാധിച്ചാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
 
മഹാരാഷ്ട്രയിലായിരുന്നു രാജ്യത്തെ ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചത്.ഇതിനിടെ രാജ്യത്ത് 16,764 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.  രാജ്യത്തെ 23 സംസ്ഥാനങ്ങളിലായി 1270 ഒമിക്രോണ്‍ ബാധിതരാണുള്ളത്. മഹാരാഷ്ട്രയിൽ 450, ഡൽഹിയിൽ 320 കേരളത്തിൽ 107 ഒമിക്രോൺ ബാധിതരാണുള്ളത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; മൂന്നുപേര്‍ പിടിയില്‍