അനുബന്ധ വാര്‍ത്തകള്‍
- ആലപ്പുഴയിലെ അതിഥി തൊഴിലാളികളുമായി ബീഹാറിലേക്കുള്ള രണ്ടാമത്തെ ട്രെയിന്‍ പുറപ്പെട്ടു
- കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു; കൊറോണ ബാധിച്ച് മരിച്ചെന്ന് വ്യാജപ്രചരണം നടത്തി
- സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു, 10 പേർക്ക് രോഗമുക്തി, ചികിത്സയിലുള്ളത് 16 പേർ
- "ഈ വർഷം അവസാനം വരെ നിങ്ങൾക്ക് വീട്ടിലിരുന്ന് ജോലിചെയ്യാം": ജീവനക്കാരോട് ഫേസ്ബുക്ക്
- ഐപിഎല്ലിനായി ഈ വർഷം കാത്തിരിക്കേണ്ട: തുറന്നടിച്ച് ഷമി
ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഓണ്‍ ലൈന്‍ പാസ് ലഭിക്കുന്നതിന് അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടോ? പൊലീസ് സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങാം
ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഓണ്‍ ലൈന്‍ പാസ് ലഭിക്കുന്നതിന് അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങാം. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്.
പാസിനായി പൊലീസിന്റെ വെബ്സൈറ്റിലും ഫേസ് ബുക്ക് വേജിലും ലഭ്യമായ പാസിന്റെ മാതൃക പൂരിപ്പിച്ചു സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് നല്കിയാല് മതി. പാസിന്റെ മാതൃകയില്‍ ഫോട്ടോ പതിക്കുകയോ പാസിനായി പ്രത്യേക അപേക്ഷ നല്‍കുകയോ ചെയ്യേണ്ടതില്ല.
പാസിന് അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ സൂക്ഷിക്കണം. ഇതില്‍ അപേക്ഷകര്‍ ഒപ്പിടുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് പൊലീസിനെ കാണിക്കേണ്ടതാണ്.