കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു; കൊറോണ ബാധിച്ച് മരിച്ചെന്ന് വ്യാജപ്രചരണം നടത്തി

ന്യൂഡല്‍ഹി| ഗേളി ഇമ്മാനുവല്‍| Last Modified വെള്ളി, 8 മെയ് 2020 (17:35 IST)
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നുശേഷം ബാധിച്ച് മരിച്ചെന്ന് വ്യാജപ്രചരണം നടത്തിയ യുവതി പിടിയില്‍. മെയ് രണ്ടിന് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം. 30കാരിയായ അനിതയാണ് 46 വയസുള്ള തന്റെ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് വകവരുത്തിയത്.

കുറ്റകൃത്യം നടത്തിയ ശേഷം പിറ്റേന്ന് രാവിലെ അനിത തന്റെ ഭര്‍ത്താവ് മരിച്ചുപോയി എന്നും കൊവിഡ് ബാധിച്ചാണ് മരിച്ചതെന്നും അയല്‍വാസികളോട് പറയുകയായിരുന്നു. ഇതില്‍ അസ്വാഭികത തോന്നിയ നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിനയക്കുകയും ശരത് ദാസെന്ന അനിതയുടെ ഭര്‍ത്താവ് കഴുത്ത് ഞെരിക്കപ്പെട്ടാണ് മരിച്ചതെന്ന് റിപ്പോര്‍ട്ട് വരുകയും ചെയ്തത്. ഇതേതുടര്‍ന്നുള്ള പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അനിത കുറ്റം സമ്മതിക്കുകയായിരുന്നു.

മെയ് ഒന്നിന് രാത്രി ഭര്‍ത്താവ് ഉറങ്ങി കഴിഞ്ഞപ്പോള്‍ അനിത കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും പുതപ്പുകൊണ്ട് ശരത്തിനെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു എന്നും അനിത പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :