സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു, 10 പേർക്ക് രോഗമുക്തി, ചികിത്സയിലുള്ളത് 16 പേർ

അഭിറാം മനോഹർ| Last Modified വെള്ളി, 8 മെയ് 2020 (17:16 IST)
സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി.ചെന്നൈയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾ വൃക്ക രോഗി കൂടിയാണ്. അതേസമയം സംസ്ഥാനത്ത് ചികിത്സയിലിരുന്ന 10 പേരുടെ രോഗം ഇന്ന് ഭേദമായി.10 പേരും കണ്ണൂർ ജില്ലയിൽ ഉള്ളവരാണ്. ഇനി അഞ്ച് പേർ മാത്രമാണ് കണ്ണൂരിൽ ചികിത്സയിലുള്ളത്.

ഇന്ന് 10 പേർക്ക് കൂടി രോഗം ഭേദമായതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 16 ആയി. ഇതുവരെ 503 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ സംസ്ഥാനത്ത് 20157 പേർ നിരീക്ഷണത്തിലാണ് ഇതിൽ9810 പേർ വീടുകളിലും 347 ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 35856 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 35355 എണ്ണവും നെഗറ്റീവായിരുന്നു.മുൻഗണനാ ഗ്രൂപ്പുകളിൽ 3380 സാമ്പിളുകളിൽ 2939 എണ്ണവും നെഗറ്റീവാണ്.

നിലവിൽ സംസ്ഥാനത്ത് 33 ഹോട്ട്സ്പോട്ടുകളാണുള്ളത്. കണ്ണൂരിൽ അഞ്ച്, വയനാട് നാല്, കൊല്ലം മൂന്ന്, എറണാകുളം, ഇടുക്കി കാസർകോട് പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് രോഗികളുടെ കണക്ക്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :