ഐപിഎല്ലിനായി ഈ വർഷം കാത്തിരിക്കേണ്ട: തുറന്നടിച്ച് ഷമി

അഭിറാം മനോഹർ| Last Modified വെള്ളി, 8 മെയ് 2020 (15:25 IST)
കൊറോണവൈറസ് വ്യാപനം മൂലം അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ച മത്സരങ്ങൾ ഈ വർഷം നടക്കുമെന്ന് കരുതുന്നില്ലെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി.

ഈ വർഷം എന്തായാലും ഐപിഎൽ മത്സരങ്ങൾ നടക്കുമെന്ന് തോന്നുന്നില്ല.ഓസ്ട്രേലിയയിൽ ഒക്‌ടോബർ നവംബർ മാസത്തിൽ നടക്കേണ്ട ലോകകപ്പ് മത്സരങ്ങൾ തന്നെ മാറ്റിവെക്കാൻ സാധ്യതയേറെയാണ്.ഇനിയെല്ലാ മത്സരങ്ങളും പുനര്‍ ക്രമീകരിക്കേണ്ടിവരും. അതുകൊണ്ടു തന്നെ ഐപിഎല്‍ പുനര്‍ ക്രമീകരിച്ച് ഈ വര്‍ഷം നടക്കുമെന്ന് കരുതുന്നില്ല- ഷമി പറഞ്ഞു.

നേരത്തെ അവസാനിക്കുകയാണെങ്കിൽ വര്‍ഷാവസാനത്തില്‍ ഐപിഎല്‍ നടക്കാന്‍ നേരിയ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ കാത്തിരിക്കുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും ഷമി പറഞ്ഞു.

മാർച്ച് 29ന് നടക്കാനിരുന്ന ഐപിഎൽ മത്സരങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഏപ്രിൽ 15ലേക്കായിരുന്നു ആദ്യം നീട്ടിവെച്ചത്. തുടർന്നും രാജ്യത്ത് ലോക്ക്ഡൗൺ നീണ്ടതോടെ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് ബിസിസിഐ മാറ്റിവെക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :