തൃശൂരില്‍ കൊവിഡ് ക്വാറന്റൈനിലുള്ളവരുടെ എണ്ണം 755; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 4 പേരെ

തൃശ്ശൂര്‍| ജോര്‍ജി സാം| Last Modified വ്യാഴം, 7 മെയ് 2020 (21:50 IST)
ജില്ലയില്‍ കൊവിഡ് ക്വാറന്റൈനിലുള്ളവരുടെ എണ്ണം 755 ആയി. ഇന്ന് ആശുപത്രിയില്‍ 4 പേരെ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ 740 പേരും ആശുപത്രികളില്‍ 15 പേരുമായിട്ടുണ്ട്. ഒരാളെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്ന് 12 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതു വരെ 1327 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 1315 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 12 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. സാമ്പിള്‍ പരിശോധന ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി 261 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

ശ്വാസകോശസംബന്ധമായ രോഗമുളളവര്‍, കച്ചവടക്കാര്‍, പൊലീസ്, റേഷന്‍കടയിലെ ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍, 60 വയസ്സിനു മുകളിലുളളവര്‍, അന്തര്‍സംസ്ഥാന യാത്രക്കാര്‍ തുടങ്ങി വിവിധ മേഖലകളിലുളളവരുടെ സാമ്പിളുകളാണ് ഇപ്രകാരം പരിശോധനയ്ക്ക് അയച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :