1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Kerala covid update news

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 94 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 3677പേരെ

Kerala Covid
94 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, പത്തനംതിട്ട 16, പാലക്കാട് 10, എറണാകുളം 9, തൃശൂര്‍, കാസര്‍ഗോഡ് 8, തിരുവനന്തപുരം 7, കൊല്ലം, വയനാട് 6, കോഴിക്കോട് 3, കോട്ടയം, മലപ്പുറം 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
 
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,57,227 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,18,117 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,110 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3677 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 880 ഹോട്ട് സ്പോട്ടുകളാണുള്ളത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1755 പേര്‍