പൊങ്കാല ഇല്ലാതിരുന്നിട്ടും 28 ലോഡ് പൊങ്കാലമാലിന്യങ്ങള്‍! അഴിമതിയെന്ന് ബിജെപി

ശ്രീനു എസ്| Last Modified വെള്ളി, 28 മെയ് 2021 (14:49 IST)
പൊങ്കാല ഇല്ലാതിരുന്നിട്ടും 28 ലോഡ് പൊങ്കാലമാലിന്യങ്ങള്‍ നീക്കം ചെയ്‌തെന്ന തിരുവനന്തപുരം കോര്‍പ്പറേഷന്റെ വാദം അഴിമതിയെന്ന് ബിജെപി. പൊങ്കാലക്കു ശേഷം നഗരം വൃത്തിയാക്കാന്‍ 21 ലോറികള്‍ ഉപയോഗിച്ചെന്നും അതിന് 3,57,800 രൂപ ചിലവായെന്നുമാണ് കണക്ക്.

എന്നാല്‍ ഇത് അഴിമതിയെന്ന ബിജെപി ആരോപണത്തിന് മേയര്‍ ആര്യ രാജേന്ദ്രന്‍ മറുപടി പറഞ്ഞു. പൊങ്കാല മാലിന്യങ്ങള്‍ക്കൊപ്പം പൊതുമാലിന്യങ്ങളും നീക്കം ചെയ്‌തെന്നാണ് മേയറുടെ മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :