ശക്തമായ മഴ: സംസ്ഥാനത്ത് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശ്രീനു എസ്| Last Modified വെള്ളി, 28 മെയ് 2021 (14:11 IST)
ശക്തമായ മഴയെതുടര്‍ന്ന് സംസ്ഥാനത്ത് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇത്തവണ നേരത്തേയാണ് സംസ്ഥാനത്ത് മണ്‍സൂണ്‍ ആരംഭിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരത്തില്‍ മണ്‍സൂണ്‍ നേരത്തേ വരുന്നത്. ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

അതേസമയം നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഈമാസം 31 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :