ഷിബു ബേബി ജോണ്‍ യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടു നിന്നു

ശ്രീനു എസ്| Last Modified വെള്ളി, 28 മെയ് 2021 (17:37 IST)
ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ യുഡിഎഫ് യോഗത്തില്‍ നിന്നു വിട്ടു നിന്നു. നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് വിട്ടുനിന്നത്. ചവറയിലെ പരാജയത്തെ തുടര്‍ന്ന് യുഡിഎഫുമായും പാര്‍ട്ടി നേതൃത്വവുമായും ഷിബു ഇടഞ്ഞു നില്‍ക്കുകയാണ്. സ്ഥാനാര്‍ഥി എന്ന നിലയില്‍ തനിക്ക് മതിയായ പിന്തുണ മുന്നണിയില്‍ നിന്നുണ്ടായില്ലെന്നാണ് ഷിബുവിന്റെ ആക്ഷേപം. അതിനിടെ യുഡിഎഫില്‍ തുടരണമോ എന്ന കാര്യത്തില്‍ ആര്‍എസ്പിയില്‍ ഭിന്നത രൂക്ഷമാവുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :