അനുബന്ധ വാര്‍ത്തകള്‍
- സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ സ്കൂളുകള്‍ തുറക്കില്ല: മുഖ്യമന്ത്രി
- വർക്കലയിൽ ഒരുകുടുംബത്തിലെ മൂന്നുപേർ മരിച്ചനിലയിൽ
- കോവിഡ് വൈറസിന്റെ ജനിതക ഘടന സംബന്ധിച്ച് സംസ്ഥാനത്ത് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
- സ്വപ്ന ആശുപത്രിയിൽവച്ച് ഉന്നതനുമായി ഫോണിൽ ബന്ധപ്പെട്ടതായി വിവരം
- സെന്‍ട്രല്‍ ജയിലില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ ജയില്‍ ചാടിയ പ്രതിയെ പിടികൂടി
കൊവിഡിനെ കുറിച്ച് കേരളം പഠനം നടത്തും
കോവിഡ് വൈറസിന്റെ ജനിതക ഘടന സംബന്ധിച്ച് സംസ്ഥാനത്ത് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സിഎസ്ഐആറിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്ക് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജി എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ വടക്കന്‍ ജില്ലകളിലെ രോഗികളില്‍ പഠനം നടത്തിയിരുന്നു.
വ്യാപന നിരക്ക് വളരെ കൂടുതലുള്ള വൈറസിന്റെ സാന്നിധ്യമാണ് കണ്ടെത്തിയതെന്ന് വിദഗ്ധര്‍ പറയുന്നു. രോഗം പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രായാധിക്യമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം. ഇതിന്റെ വെളിച്ചത്തില്‍ ബ്രേക്ക് ദ ചെയിന്‍ കൂടുതല്‍ കര്‍ശനവും കാര്യക്ഷമമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.