എ കെ ജെ അയ്യര്‍|
Last Updated:
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (20:08 IST)
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ ജയില്‍ ചാടിയ മോഷണക്കേസ് പ്രതിയെ പോലീസ് പിടികൂടി ഉത്തര്‍പ്രദേശ് സ്വദേശി അജയ് ബാബുവാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ മാര്‍ച്ചിനു കാസര്‍കോട് കാനറാ ബാങ്കില്‍ നിന്ന് മോഷണം നടത്തിയ കേസിലെ പ്രതിയാണ് അജയ് ബാബു. കോവിഡ് വ്യാപനം കൂടുതലായിരുന്ന കാസര്‍കോട് നിന്ന് പിടികൂടിയതിനാലാണ് ഇയാളെ നിരീക്ഷണ സെല്ലില്‍ പാര്‍പ്പിച്ചത്. പിന്‍ഭാഗത്തെ ജനല്‍ തകര്‍ത്താണ് ഇയാള്‍ ജയില്‍ ചാടിയത്.
എന്നാല്‍ കണ്ണപുരം റയില്‍വേ സ്റ്റേഷന്‍ പരിസരത്തു കറങ്ങിയ ഇയാളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ പോലീസിനെ വിവിവരം അറിയിക്കുകയായിരുന്നു