അനുബന്ധ വാര്‍ത്തകള്‍
- നിലവില്‍ രാജ്യത്ത് നാലാംതരംഗം ഇല്ലെന്ന് ഐസിഎംആര്‍
- ഇന്റർനെറ്റ് സേവനം മുടങ്ങുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമത്, മ്യാൻമർ രണ്ടാം സ്ഥാനത്ത്
- വാണിജ്യ പാചക വാതക വില വർധിപ്പിച്ചു, 19 കിലോ സിലിണ്ടറിന് 102.50 രൂപ കൂട്ടി
- രാജ്യത്ത് ഇന്ന് 3,324 പേർക്ക് കൊവിഡ്, 40 മരണം: ചികിത്സയിലുള്ളവരുടെ എണ്ണം 20,000ലേക്ക്
- മുംബൈയുടെ സൂര്യനുദിച്ചു, സീസണിലെ ആദ്യ വിജയം
രാജ്യത്ത് പ്രതിദിനകൊവിഡ് കേസുകള്‍ കുറയുന്നു; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,157 പേര്‍ക്ക്
രാജ്യത്ത് പ്രതിദിനകൊവിഡ് കേസുകള്‍ കുറയുന്നു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,157 പേര്‍ക്കാണ്. അതേസമയം നിലവില്‍ രാജ്യത്ത് നാലാംതരംഗം ഇല്ലെന്ന് ഐസിഎംആര്‍. രാജ്യത്ത് പലഭാഗത്തും കൊവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കിലും ഇതിനെ നാലാം തരംഗമായി കാണാന്‍ സാധിക്കില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. പ്രാദേശികമായാണ് കൊവിഡ് കേസുകള്‍ ഇപ്പോള്‍ ഉയരുന്നത്. ഇത് കൊവിഡിന്റെ പുതിയ വകഭേദമൂലമാണെന്ന് പറയാന്‍ സാധിക്കില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ സമീരന് പാണ്ഡേയാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പരിശോധന കുറയുന്നതുമൂലമാണ് കേസുകള്‍ ഉയരാത്തതെന്ന വാദവുമുണ്ട്.