1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Cylinder cost rs 2355 from today

വാണിജ്യ പാചക വാതക വില വർധിപ്പിച്ചു, 19 കിലോ സിലിണ്ടറിന് 102.50 രൂപ കൂട്ടി

പാചകവാതകം
വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ 19 കിലോ സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 102.50 രൂപയാണ് ഉയർന്നത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ ഇത് 2253 ആയിരുന്നു.
 
അഞ്ച് കിലോ സിലിണ്ടറുകളുടെ വില 655 രൂപയായി. കഴിഞ്ഞ മാര്‍ച്ച് ഒന്നിനും പാചകവാതക വില വലിയരീതിയില്‍ വര്‍ധിപ്പിച്ചിരുന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
പി‌ സി ജോർജിനെ ഏറ്റെടുത്ത് ബിജെപി, ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് കെ സുരേന്ദ്രൻ