ഇന്റർനെറ്റ് സേവനം മുടങ്ങുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമത്, മ്യാൻമർ രണ്ടാം സ്ഥാനത്ത്

അഭിറാം മനോഹർ| Last Modified ഞായര്‍, 1 മെയ് 2022 (17:52 IST)
ഇടക്കിടെ ഇന്റർനെറ്റ് സേവനം മുടങ്ങുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്. ആക്‌സസ് നൗവും കീപ് ഇറ്റ് ഓണും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് ഇന്‍റര്‍നെറ്റ് സേവനം മുടങ്ങുന്ന കാര്യത്തിൽ ഇന്ത്യ മുന്നിലെത്തുന്നത്. 2021ൽ ഇന്ത്യയിൽ വിവിധ ഇടങ്ങളിലായി 106 ഇന്റർനെറ്റ് ഷട്ട്‌ഡൗണാണ് ഉണ്ടായത്.

ഇന്‍റര്‍‍നെറ്റ് വിച്ഛേദിക്കലില്‍ അയല്‍രാജ്യമായ മ്യാൻമാറാണ് രണ്ടാം സ്ഥാനത്ത്. 15 ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകളാണ് 2021ൽ ഇവർ നടത്തിയത്. അഞ്ച് തവണ വിച്ഛേദിക്കൽ നടത്തിയ സുഡാനും ഇറാനുമാണ് പട്ടികയിൽ മൂന്നാം സ്ഥാന‌ത്ത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :