രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 13,88,170 പേര്‍

ശ്രീനു എസ്| Last Modified വെള്ളി, 5 മാര്‍ച്ച് 2021 (10:07 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 13,88,170 പേര്‍. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1,80,05,503 ആയിട്ടുണ്ട്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 16,838 പേര്‍ക്ക്. കൂടാതെ 113പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 1,11,73,761 ആയിട്ടുണ്ട്. മരണസംഖ്യ 1,57,548 ഉം ആയിട്ടുണ്ട്.

നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 1,76,319 ആയിട്ടുണ്ട്. അതേസമയം 1,80 കോടിയിലധികം പേര്‍ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :