1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Trivandrum local news

തിരുവനന്തപുരത്ത് ഇന്നലെ 11,477 പേര്‍ക്കു കോവിഡ് വാക്‌സിന്‍ നല്‍കി

Trivandrum
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ മാത്രം 11,477 പേര്‍ക്കു കോവിഡ് വാക്‌സിന്‍ നല്‍കി. മുതിര്‍ന്ന പൗരന്മാര്‍ക്കും കോവിഡ് മുന്നണി പ്രവര്‍ത്തകര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുമാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. 60 സെഷനുകളായാണ് ഇന്നലെ വാക്‌സിനേഷന്‍ നല്‍കിയത്.
 
4,135 മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇന്നലെ വാക്‌സിന്‍ നല്‍കി. 4,905 മുന്നണി പോരാളികള്‍ ആദ്യഘട്ട വാക്സിനും 76 പേര്‍ രണ്ടാംഘട്ട വാക്സിനും സ്വീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരില്‍ 553 പേര്‍ ആദ്യ ഘട്ടവും 1,808 പേര്‍ രണ്ടാം ഘട്ടവും വാക്‌സിന്‍ സ്വീകരിച്ചു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 13,88,170 പേര്‍