തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (18:36 IST)
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പിനായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. പെരുങ്കടവിള, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തു പരിധിയിലുളള 13 ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകളാണ് ഇന്ന്
നിശ്ചയിച്ചത്. പാറശ്ശാല, വര്‍ക്കല, നേമം ബ്ലോക്ക് പരിധിയിലുളള ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകള്‍ സെപ്റ്റംബര്‍ 28-ന് നിശ്ചയിച്ചിരുന്നു. നാളെ നെടുമങ്ങാട്, വാമനപുരം, അതിയന്നൂര്‍ ബ്ലോക്ക് പരിധിയിലും, ഒക്ടോബര്‍ 1-ന് വെളളനാട്, കിളിമാനൂര്‍, ചിറയിന്‍കീഴ് ബ്ലോക്ക് പരിധിയിലുമുളള ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകളുടെ നറുക്കെടുപ്പ് നടക്കും.

ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ സാമുവല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പിന്റെ നടപടി ക്രമങ്ങള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :