വൈകുന്ന നീതി ! കോവിഡ് നഷ്ടപരിഹാരം കിട്ടാതെ 3717 പേര്‍

രേണുക വേണു| Last Modified ശനി, 27 ഓഗസ്റ്റ് 2022 (12:53 IST)

കോവിഡ് ബാധിച്ചു മരിച്ചവരുടെ അനന്തരാവകാശികള്‍ക്ക് ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരം കൊടുത്തു തീര്‍ക്കണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും തുക കിട്ടാതെ 3717 കുടുംബങ്ങള്‍. സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിലാണു നഷ്ടപരിഹാരം വൈകുന്നത്. കോവിഡ് മൂലം മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു സുപ്രീം കോടതി വിധി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :