രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 22 ജൂലൈ 2022 (13:46 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,880 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ രോഗം മൂലം 60 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 1,49,482 പേരാണ്.

രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത് 525930 പേരാണ്. അതേസമയം വാക്‌സിനേഷന്‍ 201.30 കോടി കടന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :