ഡൽഹിയിൽ മുഖാവരണം വീണ്ടും നിർബന്ധമാക്കി, മാസ്ക് ഇല്ലാതെ പുറത്തിറങ്ങിയാൽ 500 രൂപ പിഴ

അഭിറാം മനോഹർ| Last Modified വ്യാഴം, 11 ഓഗസ്റ്റ് 2022 (17:33 IST)
ഡൽഹിയിൽ പൊതുസ്ഥലങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി. മാസ്ക് ധരിക്കാത്തവരിൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് ഡൽഹി സർക്കാർ പുറത്തിറങ്ങിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപനം ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

സ്വകാര്യ കാറിൽ യാത്ര ചെയ്യുന്നവർക്ക് നിബന്ധന ബാധകമല്ലെന്ന് ഉത്തരവിൽ പറയുന്നു.ഡൽഹിയിൽ ഇന്നലെ 2146 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 8 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 520 പേരാണ് സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവായി ആശുപത്രിയിൽ കഴിയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :