1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. UAE Covid Numbers

Covid in UAE: യുഎഇയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു

UAE Covid Numbers
യുഎഇയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസമാകുന്നു. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് 26 വെള്ളിയാഴ്ച 580 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്. രാജ്യത്ത് ചികിത്സയിലായിരുന്ന 699 കോവിഡ് രോഗികള്‍ ഇന്നലെ രോഗമുക്തരായി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 1,012,786 പേര്‍ക്ക് യുഎഇയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
 
അടുത്ത ലേഖനം
Covid 19 Death Numbers: കോവിഡ് മരണസംഖ്യ വര്‍ധിക്കുന്നു !