1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Covid india update news

രാജ്യത്ത് 10 കോടിയിലേറെ പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

Covid
രാജ്യത്ത് 10 കോടിയിലേറെ പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെ 10,15,95,147 പേരാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. അതേസമയം പ്രതിദിന കേസ് ഒന്നരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1,52,879 പേര്‍ക്കാണ്. കൂടാതെ രോഗം മൂലം 839 പേരുടെ മരണവും കഴിഞ്ഞ മണിക്കൂറുകളില്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,33,58,803 ആയി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 1,69,275 പേരാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ 90,584 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 11,08,087 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കൊവിഡ്: ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തിന്റെ ആവര്‍ത്തനമോ?