1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid india update news

രാജ്യത്ത് കൊവിഡ് ഭീകരത: പ്രതിദിന കേസ് ഒന്നരലക്ഷം കടന്നു

Covid
രാജ്യത്ത് കൊവിഡ് ഭീകരത. പ്രതിദിന കേസ് ഒന്നരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1,52,879 പേര്‍ക്കാണ്. കൂടാതെ രോഗം മൂലം 839 പേരുടെ മരണവും കഴിഞ്ഞ മണിക്കൂറുകളില്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,33,58,803 ആയി ഉയര്‍ന്നിട്ടുണ്ട്.
 
രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 1,69,275 പേരാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ 90,584 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 11,08,087 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.
അടുത്ത ലേഖനം
കനത്ത മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്