മന്‍സൂര്‍ കൊലക്കേസിലെ രണ്ടാം പ്രതിയുടെ തൂങ്ങിമരണത്തില്‍ വഴിത്തിരിവ്: രതീഷ് കുലോത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ശ്രീനു എസ്| Last Modified ഞായര്‍, 11 ഏപ്രില്‍ 2021 (08:29 IST)
മന്‍സൂര്‍ കൊലക്കേസിലെ രണ്ടാം പ്രതിയുടെ തൂങ്ങിമരണത്തില്‍ നിര്‍ണായക വഴിത്തിരിവ്. മരണപ്പെട്ട രതീഷ് കുലോത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ വൈകുന്നേരമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. തൂങ്ങിമരിച്ചുവെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുള്ളതായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പാനൂരിലെ യോഗത്തില്‍ പറഞ്ഞിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ അര്‍ധരാത്രി വടകര റൂറല്‍ എസ്പി രതീഷിനെ തൂങ്ങിയനിലയില്‍ കണ്ടെത്തിയ കശുമാവിന്‍തോട്ടത്തില്‍ പരിശോധന നടത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :