അനുബന്ധ വാര്‍ത്തകള്‍
- സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കൊവിഡ്
- സംസ്ഥാനത്ത് ഇന്ന് 6194 പേർക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിലേക്ക് ഉയർന്നു
- നാലാംഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ 68 ശതമാനം പോളിങ്; കേന്ദ്ര സേനയുടെ വെടിവെപ്പ്; അഞ്ച് മരണം
- രാജ്യത്തെ സജീവ കൊവിഡ് കേസുകളില്‍ 51.23 ശതമാനവും മഹാരാഷ്ട്രയില്‍
- രാജ്യത്തെ സജീവ കൊവിഡ് കേസുകളില്‍ 72 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 23 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
സംസ്ഥാനത്ത് 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, കോഴിക്കോട് 3, കൊല്ലം, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,894 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,58,988 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5906 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 982 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 17 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 3 പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 382 ഹോട്ട് സ്പോട്ടുകളാണുള്ളത്.